We are living in a world where Technology is rocketing and Internet Services are easily accessible to all the ages of society. Q-Towns is a Special Platform formed by a Team of few Kollam youngsters with an aim to ease and simplify day to day life of common people in remote villages by providing all the benefits of modern technology and internet together.

We often waste our precious time searching for contact numbers of some important shops or services, right? Unfortunately, we miss it most of the time. Only during critical situations, we realize the fact that some emergency numbers have more value than human life. When one of our team members has gone through such experiences in his life, he shared his thoughts with his friends’ circle which eventually led us to so many questions. Why can’t we get all the important contact numbers on our smartphone itself? What can we do for that & How? From these questions, Q-Towns has arisen. Since we start with connecting all eastern Quilon Towns together, our name comes as short as Q-Towns!

Today Q-Towns is ready with all the details from Supermarkets to Small grocery shops, Government offices and Emergency Services where anyone can easily call with just a click. That makes us more proud and special.

We just started.. and that too with very few services only.. With more and more services, our vision is to become a Support Pillar, an Absolute Solution Provider and a `Guide on Fingertip’ for all your local needs. We believe and take it as our responsibility. Moreover, it’s our passion to do so.

We are glad to inform you here that we are in association with `KANIV- Koottaymayude Kaithang’ a Charitable Society caring for the bedridden patients based at Karukone, Anchal. We ensure 10% of our profit goes to the society for the needy people and we believe it’s our responsibility to do so as a social movement.

We here expect all your support, cooperation, feedback & blessings. We hearty welcome you to become a proud member of Q-Towns family in a mission to help mankind.

With Love,

Team Q-Towns.

വിവരസാങ്കേതിക വിദ്യ അത്ഭുതകരമായി കുതിച്ചുയർന്നുകൊണ്ടിരിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ പ്രായഭേദമന്യേ സുലഭവുമായിരിക്കുന്ന കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. അതിന്റെ എല്ലാവിധ പ്രയോജനങ്ങളും ഗ്രാമപ്രദേശങ്ങളിൽ ഉള്ള സാധാരണക്കാരായ ജനങ്ങളിലേക്കും കൂടി എത്തിക്കുക, അതിലൂടെ അവരുടെ ദൈനംദിന ജീവിതം കൂടുതൽ ലളിതവും ആയാസരഹിതവുമാക്കുക എന്ന ലക്ഷ്യത്തോട് കൂടി മുന്നോട്ട് വന്ന കൊല്ലത്തിന്റെ സ്വന്തം ചെറുപ്പക്കാരുടെ കൂട്ടായ സംരംഭം ആണ് Q-Towns. നാം മിക്കപ്പോഴും നമ്മുടെ ചുറ്റുവട്ടത്തു തന്നെയുള്ള ഏതെങ്കിലും സ്ഥാപനത്തിന്റെയോ സാധനത്തിന്റെയോ സേവനത്തിന്റെയോ വിവരങ്ങൾ അറിയാനും അവരെ ബന്ധപ്പെടാനുമായി അവരുടെ ഫോൺ നമ്പറുകൾ തപ്പി സമയം കളയാറില്ലേ ? പലപ്പോഴും സമയത്തു കിട്ടുകയുമില്ല. ഒരു അത്യാവശ്യ ഘട്ടം വരുമ്പോഴാകും ഫോൺ നമ്പറുകൾക്ക് ജീവന്റെ വില ഉണ്ടെന്നകാര്യം മനസ്സിലാകുന്നത്. ഈ ടീമിലെ ഒരു വ്യക്തിക്ക് സ്വന്തം ജീവിതത്തിൽ ഉണ്ടായ അത്തരം കയ്പ്പേറിയ അനുഭവം അദ്ദേഹം കൂട്ടുകാരോട് പങ്കുവച്ചതിൽ നിന്നാണ് ഇതിന്റെയെല്ലാം തുടക്കം. ഇത് ക്രമേണ നിരവധി അർത്ഥവത്തായ ചോദ്യങ്ങളിലേക്ക് ഈ കൂട്ടായ്മയെ നയിച്ചു. എന്തുകൊണ്ട് നമ്മുടെ ചുറ്റുവട്ടത്തുള്ള വിവരങ്ങൾ നമ്മുടെ കയ്യിൽ തന്നെയുള്ള സ്മാർട്ട് ഫോണിൽ ലഭ്യമാക്കിച്ചുകൂടാ ? അതിനായി നമുക്ക് എന്ത് ചെയ്യാൻ പറ്റും ?? എങ്ങനെ അത് നടപ്പിലാക്കും ??? ഈ ചോദ്യങ്ങളിൽ നിന്നാണ് Q-Towns ഉദയം ചെയ്തത്. കൊല്ലം ജില്ലയുടെ (Quilon) കിഴക്കൻ മലയോരമേഖലയിലെ ടൗണുകളെ ബന്ധിപ്പിച്ചുകൊണ്ട് തുടങ്ങിയതിനാൽ Quilon Towns എന്ന് പേരിടുകയും പിന്നീട് ചുരുക്കി Q-Towns ആകുകയും ചെയ്തു.
ഇന്നിതാ മാളുകൾ മുതൽ മുറുക്കാൻ കടകൾ വരെയുള്ള വ്യാപാരസ്ഥാപനങ്ങളുടെയും സർക്കാർ ഓഫീസുകളുടെയും എമർജൻസി സർവ്വീസുകളുടെയും നമ്പറുകൾ ഒറ്റ ക്ലിക്കിൽ എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്ന രീതിയിൽ Q-Towns ഇവിടെ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇത് Q-Towns ന്റെ മാത്രം പ്രത്യേകതയാണ്, അതിൽ ഞങ്ങൾക്ക് അഭിമാനവുമുണ്ട്.
ഞങ്ങൾ തുടങ്ങിയിട്ടേയുള്ളൂ.. അതും വളരെ കുറച്ചു സേവനങ്ങളുമായി .. ഇനിയും കൂടുതൽ കൂടുതൽ സേവനങ്ങളുമായി, നാട്ടിൻ പുറത്തുള്ള നമ്മൾ സാധാരണക്കാർക്ക് ഏതൊരു പ്രശ്നത്തിനും പരിഹാരം കാട്ടിത്തരുന്ന സമ്പൂർണ്ണ സഹായിയും ‘വിരൽത്തുമ്പിലെ വഴികാട്ടി’ യും ആയി Q-Towns നെ നിങ്ങളിലേക്ക് എത്തിക്കുകയാണ് ഞങ്ങളുടെ കർത്തവ്യമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.. എല്ലാത്തിനുമുപരി ഇന്നിത് ഞങ്ങളുടെ ഒരു ആവേശമായി മാറിക്കഴിഞ്ഞിരിക്കുന്നു.!

അഞ്ചൽ കരുകോൺ പ്രദേശം കേന്ദ്രീകരിച്ചു നിരാലംബരായ കിടപ്പുരോഗികളുടെ കണ്ണീരൊപ്പുന്ന ‘കനിവ് – കൂട്ടായ്മയുടെ കൈത്താങ്ങ്’ എന്ന ചാരിറ്റബിൾ സൊസൈറ്റിയുമായി നമ്മൾ സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച വിവരം കൂടി ഇവിടെ പറയാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. ഇതിലൂടെ Q-Towns ന്റെ വരുമാനത്തിന്റെ 10% എല്ലാ മാസവും കനിവിലൂടെ അർഹമായ കരങ്ങളിലേക്ക് എത്തിച്ചുകൊള്ളുമെന്നും നമ്മൾ ഉറപ്പു നൽകുന്നു.

താങ്കളുടെ എല്ലാവിധ സഹകരണങ്ങളും പിന്തുണയും നിർദ്ദേശങ്ങളും അനുഗ്രഹവും എല്ലായ്പ്പോഴും ടീം Q-Towns ന് ഉറപ്പായും ഉണ്ടാകണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. തുടർന്നും ജനസേവനത്തിനായുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും ഒരുമിച്ചു മുന്നേറാനുമായി ഈ Q-Towns കുടുംബത്തിൽ അംഗമാകാൻ താങ്കളെ സ്നേഹപൂർവ്വം ക്ഷണിച്ചുകൊണ്ട് നമ്മൾ ഇവിടെ തുടങ്ങുന്നു …

സസ്‌നേഹം …
Team Q-Towns